Mahamagham ML - mahamagham.com
About

മഹാമാഘം

സൂര്യൻ മകരരാശിയിൽ സ്ഥിതിചെയ്യുകയും ഗുരു അഥവാ ബൃഹസ്പതി കുംഭരാശിയിൽ പ്രവേശിയ്ക്കുകയും ചെയ്യുന്ന അപൂർവ്വ ഗ്രഹയോഗം മാഘമാസത്തിലാണ് സംഭവിയ്ക്കുന്നത്.
സൂര്യൻ, ശിവൻ, വിഷ്ണു, ഗംഗ തുടങ്ങിയ ദേവതകൾക്കെല്ലാം ഏറെ പ്രിയപ്പെട്ട മാസമാണ് മാഘം.
മകരസംക്രമത്തിനുശേഷം ഉത്തരായനകാലത്തേയ്ക്ക് സൂര്യൻ നീങ്ങുന്ന കാലമായതിനാൽ; ദേവതകൾ ഉണർന്നിരിക്കുന്ന സമയമാണ് ഇത്.
എല്ലാ ദേവതാചൈതന്യങ്ങളും സൂര്യനും ശക്തമായതിനാൽ പ്രകൃതി ശുദ്ധവും പ്രസരിപ്പോടുകൂടിയതുമായിരിയ്ക്കും.
ജപത്തിനും പുണ്യപ്രവൃത്തികൾക്കും ധ്യാനത്തിനും ഉപാസനയ്ക്കും പ്രതിഷ്ഠകൾ നടത്താനുമെല്ലാം ഈ സമയം ഉത്തമമാണ്.
ദേവതാവിഷയങ്ങളിൽ ഇരട്ടിഫലം ലഭിയ്ക്കുന്ന സമയമാണ്.
മാസങ്ങളിൽ ശ്രേഷ്ഠമായ മാസമായി പുരാണങ്ങൾ മാഘത്തെ പറയുന്നു.
സപ്തനദികളുടെ സാന്നിദ്ധ്യമുള്ള, ‘ദക്ഷിണഗംഗ’ എന്നറിയപ്പെടുന്ന ഭാരതപ്പുഴയിൽ ഈ ദേവതകളുടെ പ്രഭാവം ഉയർന്നുനിൽക്കുന്ന കാലമാണ് മാഘമാസം.
മാഘമാസത്തിൽ ഭാരതപ്പുഴയിൽ നടത്തുന്ന പുണ്യസ്നാനങ്ങൾ, ഒരു വ്യക്തിയെയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന കുടുംബത്തെയും അദ്ദേഹത്തിൻ്റെ സമൂഹത്തെയും സൂക്ഷ്മതലത്തിൽ ശക്തമാക്കുന്നു.
കർമ്മങ്ങളിൽ കലർന്നതും വന്നുഭവിച്ചതുമായ പാപങ്ങളെയെല്ലാം ഒഴുക്കിക്കളയാനും പുണ്യം നിറഞ്ഞ ഐശ്വര്യജീവിതത്തിലേയ്ക്ക് പ്രവേശിക്കാനുള്ള മാസമാണ് മാഘമാസം.
ഈ മാഘമാസത്തിൽ കേരളഭൂമിയുടെ സർവ്വൈശ്വര്യത്തിനുമായി നടക്കുന്ന മഹാമാഘമഹോത്സവത്തിലേയ്ക്ക് ഏവർക്കും സ്വാഗതം.
കേരളത്തിൻ്റെ കുംഭമേള ജനുവരി 18 മുതൽ ഫെബ്രുവരി 3 വരെ മലപ്പുറം ജില്ലയിലെ തിരുനാവായയിൽ.

Scroll to Top