വിശേഷാൽ പൂജകൾ
ജനുവരി 16 വെള്ളിയാഴ്ച.
വീരസാധന ക്രിയ
പിതൃയാനം
കാലത്ത് 6 മണി മുതൽ
ത്രയോദശി തിഥി, പ്രദോഷം, മൂലം നക്ഷത്രം.
ആചാര്യൻ – അയിനിപ്പുള്ളി വൈശാഖ്
സ്വന്തം പരമ്പരയിലെ
ശരീരം വിട്ടുപോയവർകൂടി തൃപ്തരായാൽ മാത്രമേ നമ്മളുടെ കർമ്മങ്ങളിലെ തടസ്സങ്ങൾ മാറി ജീവിതം ഐശ്വര്യപൂർണ്ണമാവൂ.
മറഞ്ഞുനിൽക്കുന്ന എല്ലാതരം പിതൃദോഷങ്ങളും തീരാനായി ചെയ്യുന്ന ക്രിയാപദ്ധതിയാണ് ജനുവരി 16 വെള്ളിയാഴ്ച നടക്കുന്ന അഞ്ച് കാലത്തിലെ വീരസാധനക്രിയ.
ഈ പിതൃപൂജയിൽ നേരിട്ടോ സമർപ്പണത്തിലൂടെയോ പങ്കുകൊള്ളാം.
ജനുവരി 17 ശനിയാഴ്ച.
വൈദികശ്രാദ്ധം.
പിതൃയാനം
കാലത്ത് 6 മണി മുതൽ
ചതുർദശി, മൂലം_പൂരാടം നക്ഷത്രം,
ആചാര്യൻ – ചെറുമുക്ക് വൈദികൻ വല്ലഭൻ അക്കിത്തിരിപ്പാട്
സമസ്ത പിതൃക്കളേയും ശുദ്ധരാക്കിയും ശക്തരാക്കിയും ദേവതാതുല്യരാക്കി, നമ്മളുടെ രക്ഷാസ്ഥാനത്തേയ്ക്കുയർത്തുന്ന ക്രിയാപദ്ധതി.
പിതൃക്കളുടെ അനുഗ്രഹം നേടി, നമ്മളാഗ്രഹിക്കുന്ന ഐശ്വര്യങ്ങളോടെയുള്ള ജീവിതം നേടാനായി, പിതൃയാനത്തിലെ വെദികശ്രാദ്ധക്രിയയിൽ പങ്കെടുക്കുകയോ സമർപ്പണങ്ങൾ നടത്തുകയോ ചെയ്യാവുന്നതാണ്.
ജനുവരി 18 ഞായറാഴ്ച.
ശ്മശാനശ്രാദ്ധം
മൗനി അമാവാസി
പിതൃയാനം
കാലത്ത് 6 മണി മുതൽ
(മകരവാവ്), പൂരാടം നക്ഷത്രം.
ആചാര്യൻ – കോരപ്പത്ത് രമേഷ് , ഐവർ മഠം.
പിതൃക്കളും ഭുവനേശ്വരിയും നാഗങ്ങളും തെളിഞ്ഞല്ലെങ്കിൽ നമ്മളെന്ത് ചെയ്താലും അതെല്ലാം അവതാളത്തിലാകും എന്നാണ്.
പിതൃക്കൾ തൃപ്തമായാലേ ദേവതയും നാഗങ്ങളും അനുഗ്രഹമായി വരൂ.
സമസ്തപിതൃക്കളെയും ആനന്ദത്തിലേക്കുയർത്തുന്ന പിതൃക്രിയാപദ്ധതിയായ ശ്മശാന ശ്രാദ്ധം ജനുവരി 18 നാണ്.
ഇതിൽ പങ്കെടുത്തോ പിതൃക്കളെ സങ്കല്പിച്ച് സമർപ്പണങ്ങൾ ചെയ്തോ പരമ്പരയുടെ അനുഗ്രഹം നേടാവുന്നതാണ്.
കാലചക്രം – ബലി
വൈകുന്നേരം 6 മണിമുതൽ രാത്രി 11 മണി വരെ
ആചാര്യൻ – കുഞ്ഞിരാമപ്പണിക്കർ
പതിമൂന്നരക്കാവിൽപ്പെടുന്ന മാടായിക്കാവിൽ ബലിവിതാനത്തോടെ, പരാ എന്ന ദേവതാഭാവത്തെ പ്രോജ്ജ്വലിപ്പിയ്ക്കുന്ന ആരാധനാസമ്പ്രദായമാണ് കാലചക്രം – ബലി എന്നത്.
ഈ ദേവത പ്രകൃതിയിൽ തെളിച്ചമായുണർന്നാൽ നമ്മെ ഭയം വിട്ടകലും. ഉള്ളിൽ വീരഭാവം ഉണരും.
അകാരണഭയം, മരണചിന്ത, കാര്യങ്ങൾ തീരുമാനിക്കാനുള്ള ശേഷിക്കുറവ് എന്നിവയെല്ലാം മാറാൻ ഈ പൂജയിൽ പങ്കെടുക്കുന്നത് നല്ലത്.
നേരിട്ടെത്താനാവാത്തവർക്ക് പൂജയ്ക്കായുള്ള സമർപ്പണങ്ങളിലൂടെയും ‘പര’യെ ആശ്രയിക്കാവുന്നതാണ്.
ജനുവരി 22 വ്യാഴാഴ്ച.
ചതുർത്ഥി തിഥി, (വിനായകചതുർത്ഥി, ഗണേശജയന്തി) ചതയം നക്ഷത്രം.
സൂര്യഗണപതി സാധന
ദേവയാനം
കാലത്ത് 6 മണി മുതൽ
ആചാര്യൻ – ലക്ഷ്മണൻ തില്ലങ്കേരി
വിഘ്നേശ്വരനാണ് ഗണപതി. വിഘ്നങ്ങളെല്ലാം മാറ്റാൻ കഴിയുന്നവന് തടസ്സങ്ങൾ തീർക്കുവാനും കഴിയും.
പുലരും മുമ്പ് തീർക്കേണ്ടതായ, ഗണപതിയുടെ രഹസ്യപൂജയടക്കമുള്ള വിവിധപൂജകളിൽ പങ്കെടുക്കാം.
നേരിലെത്താൻ കഴിയാത്തവരെക്കൂടി സമാജത്തിൻ്റെ ഉയർച്ചകളിൽ കൂടെ നിർത്താനായി സമർപ്പണങ്ങൾ നൽകാൻ അവസരമൊരുക്കിയിട്ടുണ്ട്.
ഇതിലൂടെ വിഘ്നങ്ങൾ മാറ്റി ഏവരെയും ഗണദേവൻ അനുഗ്രഹിയ്ക്കട്ടെ.
സുകൃതഹോമം
ദേവയാനം
കാലത്ത് 6 മണി മുതൽ
ആചാര്യൻ – ജയൻ ഇളയത്
ചെയ്യുന്ന പ്രവൃത്തികളെല്ലാം ഫലപ്രാപ്തിയിലെത്താൻ ദേവതാനുഗ്രഹം കൂടിയേ തീരൂ.
മഹാമാഘത്തിൽ പങ്കെടുക്കാനാവർക്കും സമർപ്പണങ്ങളിലൂടെ ഈ ചരിത്രമുഹൂർത്തത്തിൻ്റെ ഭാഗമായി ദേവതാനുഗ്രഹം നേടാവുന്നതാണ്.
കൃതങ്ങളെല്ലാം സുകൃതങ്ങളാവട്ടെ.
ഗായത്രീ അക്ഷരദേവതാപൂജയും യജ്ഞവും
ദേവയാനം
രാാവിലെ 8 മണിമുതൽ
ആചാര്യൻ – അരുൺ പ്രഭാകർ
മന്ത്രങ്ങളുടെ ദേവതയാണ് ഗായത്രി.
മന്ത്രങ്ങളിലെ മഹാമന്ത്രം.
എന്തിനെയും ശുദ്ധമാക്കാൻ കഴിയുന്ന ദേവതകൂടിയാണ് ഗായത്രി.
അക്ഷരങ്ങളിലൂടെ നമ്മളുടെ ഉള്ളിലെ ദേവതാസ്ഥാനങ്ങളിലെ പ്രഭാവമുണർത്തി, നമ്മളെ ശുദ്ധവും ശക്തവും ഐശ്വര്യം നിറഞ്ഞതുമായ വഴികളിലേയ്ക്ക് നയിക്കാൻ ഈ പൂജയ്ക്ക് കഴിയും.
ലോകത്തെവിടെയുമുള്ള വിദ്യാർത്ഥികൾക്ക് നേരിട്ടെത്താൻ പറ്റില്ലെങ്കിൽക്കൂടി സമർപ്പണങ്ങളിലൂടെ അക്ഷരദേവതയുടെ അനുഗ്രഹപാതയിലേയ്ക്ക് എത്താവുന്നതാണ്.
ഈശ്വരപൂജ
ദേവയാനം
വൈകുന്നേരം 6 മണി മുതൽ
ആചാര്യൻ – അശോകൻ കാണി
ഈശ്വരചൈതന്യമില്ലെങ്കിൽ ജീവിതം മരണതുല്യമാണ്.
പരസ്പരം ചേർച്ചയില്ലായ്മ, വഴക്ക്, ധനനഷ്ടം, ഐശ്വര്യക്കുറവ്, അപകടങ്ങൾ, ദുരിതങ്ങൾ തുടങ്ങിയവയാൽ ജീവിതം മരണതുല്യമാകുന്നത് ഈശ്വരാനുഗ്രഹം ഇല്ലാതാകുമ്പോഴാണ്.
നായാട്ടിലും വൈദ്യത്തിലും പ്രാഗത്ഭ്യമുള്ള അഗസ്ത്യപരമ്പരക്കാരാണ് ഈശ്വരപൂജ ചെയ്യുന്നത്.
സ്വദേഹം സമർപ്പിച്ച് പൂജയിൽ നേരിട്ട് പങ്കെടുത്ത് ഈ അവസ്ഥയിൽനിന്നും കരകയറാവുന്നതാണ്.
നേരിട്ടെത്താൻ കഴിയാത്തവർക്ക് സമർപ്പണങ്ങളിലൂടെയും ഈശ്വരൻ്റെ അനുഗ്രഹം തേടാവുന്നതാണ്.
സർവ്വേശ്വരൻ ഏവരെയും അനുഗ്രഹിയ്ക്കട്ടെ.
ജനുവരി 22 വ്യാഴാഴ്ച.
ഈശ്വരപൂജ
ദേവയാനം
വൈകുന്നേരം 6 മണി മുതൽ
ആചാര്യൻ – അശോകൻ കാണി
ഈശ്വരചൈതന്യമില്ലെങ്കിൽ ജീവിതം മരണതുല്യമാണ്.
പരസ്പരം ചേർച്ചയില്ലായ്മ, വഴക്ക്, ധനനഷ്ടം, ഐശ്വര്യക്കുറവ്, അപകടങ്ങൾ, ദുരിതങ്ങൾ തുടങ്ങിയവയാൽ ജീവിതം മരണതുല്യമാകുന്നത് ഈശ്വരാനുഗ്രഹം ഇല്ലാതാകുമ്പോഴാണ്.
നായാട്ടിലും വൈദ്യത്തിലും പ്രാഗത്ഭ്യമുള്ള അഗസ്ത്യപരമ്പരക്കാരാണ് ഈശ്വരപൂജ ചെയ്യുന്നത്.
സ്വദേഹം സമർപ്പിച്ച് പൂജയിൽ നേരിട്ട് പങ്കെടുത്ത് ഈ അവസ്ഥയിൽനിന്നും കരകയറാവുന്നതാണ്.
നേരിട്ടെത്താൻ കഴിയാത്തവർക്ക് സമർപ്പണങ്ങളിലൂടെയും ഈശ്വരൻ്റെ അനുഗ്രഹം തേടാവുന്നതാണ്.
സർവ്വേശ്വരൻ ഏവരെയും അനുഗ്രഹിയ്ക്കട്ടെ.
ജനുവരി 23 വെള്ളിയാഴ്ച
ചതുരാംബികാപൂജ
(ബാലാംബിക, ഹേമാംബിക, ലോകാംബിക, മൂകാംബിക)
ദേവയാനം
കാലത്ത് 6 മണി മുതൽ, ഉച്ചയ്ക്ക് 11.30 മുതൽ, വൈകീട്ട് 6 മണി മുതൽ (ത്രികാലത്തിൽ)
പഞ്ചമി തിഥി, വസന്തപഞ്ചമി അഥവാ ശ്രീപഞ്ചമി, പൂരുരുട്ടാതി നക്ഷത്രം.
ആചാര്യൻ – ബാലകൃഷ്ണപൈ
ദിക്കിൻ്റെ ദേവതകളാണ് ചതുരാംബികമാർ.
ദേശരക്ഷയ്ക്കായി പരശുരാമൻ പ്രതിഷ്ഠിച്ചവർ.
ദേശത്തെ കേരളമായും സ്വന്തം ഭൂമിയായും സ്വന്തം ദേഹമായും ഒരേസമയം സങ്കല്പിക്കാം.
ബാല്യകാലം ബാലാംബിക,
ജീവിതവിജയത്തിന് ലോകാംബിക,
വരുംതലമുറയ്ക്കുകൂടിയുള്ള ഐശ്വര്യത്തിനായി ഹേമാംബിക,
മോക്ഷത്തിന് മൂകാംബിക.
ഗൃഹസംബന്ധമായ തടസ്സങ്ങൾക്കും
സ്ഥലസംബന്ധമായ പ്രശ്നങ്ങൾക്കും ദേഹത്തിന് വന്ന വിഷമതകൾക്കും ഈ ദേവതകളുടെ അനുഗ്രഹം തേടുന്നത് നല്ലതാണ്.
നേരിട്ടുള്ള പങ്കെടുക്കലിലൂടെയോ
സമർപ്പണങ്ങളിലൂടെയോ നാല് അംബികമാർക്കായുള്ള പൂജയിൽ പങ്കാളികളാകാവുന്നതാണ്.
യക്ഷീപൂജ
രാത്രി 7.30 മുതൽ
ആചാര്യൻ – ബാലകൃഷ്ണപൈ
കഥകളിലെ യക്ഷിയല്ല ഇത്. കേരളസങ്കല്പത്തിൽ ഏതൊരു ദേവിയുടെയും കൂടെയുള്ള കാവൽദേവതയാണ് യക്ഷി.
യക്ഷീദേവിയെ പൂജിയ്ക്കുന്നതിലൂടെ ദേവിയുടെ അനുഗ്രഹംകൂടി നേടാം.
ശത്രുബാധകൾ, ബാധാദോഷങ്ങൾ, മാന്ത്രികപ്രശ്നങ്ങൾ, സ്ഥലസംബന്ധിയായ ബന്ധനം എന്നിവയൊക്കെ മാറാനായി ഈ പൂജയിൽ പങ്കെടുക്കാവുന്നതാണ്.
നേരിട്ടെത്താൻ കഴിയാത്തവരെക്കൂടി ചേർത്തുനിർത്താനായി സമർപ്പണങ്ങൾക്കുള്ള അവസരങ്ങളും ഒരുക്കിയിരിക്കുന്നു.
ജനുവരി 24 ശനിയാഴ്ച.
സുബ്രഹ്മണ്യപൂജ
(ത്രികാലം – ബാലസുബ്രഹ്മണ്യൻ, ദണ്ഡായുധപാണി, സുബ്രഹ്മണ്യൻ)
കാലത്ത് 6 മണി മുതൽ, ഉച്ചയ്ക്ക് 11.30 മുതൽ, വൈകീട്ട് 6 മണി മുതൽ (ത്രികാലത്തിൽ)
ഷഷ്ഠി തിഥി, ഷഷ്ഠിവ്രതം, ഉത്തൃട്ടാതി നക്ഷത്രം,
ആചാര്യൻ – ഉമേഷ്
സുബ്രഹ്മണ്യൻ ഗുരുവാണ്.
സേനാധിപതിയാണ്.
യുവരാജാവാണ് ,
ആത്മീയപാതയിൽ സഞ്ചരിക്കുന്നവനുമാണ്.
ഈ അവസ്ഥകളെയെല്ലാം ജീവിതത്തിൽ നേടാനായി സുബ്രഹ്മണ്യനെ പൂജിച്ചാൽ മതി.
ജ്ഞാനിയാകാം, നായകനാവാം, സമ്പന്നനായ ഗൃഹനാഥനുമാകാം, ആത്മീയവഴിയിൽ സഞ്ചരിക്കുകയുമാവാം.
നേരിട്ടെത്താൻ പറ്റുന്നവർ തിരുനാവായയിൽ എത്തുക. എത്താൻ കഴിയാത്തവർക്ക് സമർപ്പണങ്ങളിലൂടെയും പങ്കാളികളാവാൻ അവസരം.
ജനുവരി 25 ഞായറാഴ്ച
പ്രത്യംഗിരാപൂജ
(ത്രികാലം – വാഗീശ്വരീ പ്രത്യംഗിരാ, നാരസിംഹീ, ആഥർവ്വണഭദ്രകാളീ)
രാവിലെ 6 മണി മുതൽ, ഉച്ചയ്ക്ക് 11.30 മുതൽ, വൈകീട്ട് 6 മണി മുതൽ (ത്രികാലത്തിൽ)
സപ്തമി തിഥി (രഥസപ്തമി), രേവതി നക്ഷത്രം,
ആചാര്യൻ- സതീശ് ബാബു
സൂര്യഭഗവാൻ പ്രപഞ്ചത്തിൽ ജന്മമെടുത്ത നാൾ ആണ് രഥസപ്തമി.
അതായത്, ആദ്യത്തെ അഗ്നിയുടെ ജനനം.
ഇതേ അഗ്നിയുടെ മറുരൂപമായ നമ്മളുടെ
വയറിനുള്ളിലെ അഗ്നിയെ ജ്വലിപ്പിയ്ക്കാൻ കഴിയുന്നവരാണ് അക്ഷരങ്ങൾ.
അക്ഷരം അഗ്നിയാണ് എന്നു പറയുന്നതും ഇതുകൊണ്ടുതന്നെ.
ഈ അഗ്നികൊണ്ടാണ് നമ്മൾക്ക് അറിവും ആരോഗ്യവും ഉണ്ടാകുന്നത്.
ഈ അഗ്നിയെ പ്രതിനിധീകരിയ്ക്കുന്ന പ്രത്യംഗിരകളിൽ
അക്ഷരപ്രത്യംഗിരയെ കാലത്തും ഉഗ്രപ്രത്യംഗിരയെ
വൈകീട്ടുമായി പൂജിച്ച് ഉജ്ജ്വലിപ്പിക്കുന്ന പദ്ധതിയാണ് പ്രത്യംഗിരാപൂജ.
അറിവിനും ആരോഗ്യത്തിനും മാറാരോഗങ്ങൾ മാറാനും ഈ പൂജകൾ നല്ലത്.
നേരിട്ടെത്താനാവാത്തവർക്ക് സമർപ്പണങ്ങൾ നൽകിയും പ്രത്യംഗിരയുടെ അനുഗ്രഹം നേടാവുന്നതാണ്.
ജനുവരി 26 തിങ്കളാഴ്ച.
അഷ്ടമി തിഥി (ഭീഷ്മാഷ്ടമി), അശ്വതി നക്ഷത്രം,
രാവിലെ 8 മണി മുതൽ
വേദപാരായണം.
രാവിലെ 8 മണി മുതൽ അമ്മമാരുടെ സൂക്തപാരായണം
വിഷ്ണുസൂക്തം, പുരുഷസൂക്തം, ദുർഗ്ഗാസൂക്തം തുടങ്ങിയവ
ദ്വാദശനാമപൂജ
രാവിലെ 8 മണിമുതൽ 12 മണി വരെ
ആചാര്യൻ- തരണനല്ലൂർ പരമേശ്വരൻ നമ്പൂതിരിപ്പാട്
പന്ത്രണ്ട് ആചാര്യൻമാരെ വിഷ്ണുവിൻ്റെ പ്രതിരൂപങ്ങളായി കണക്കാക്കി കാൽകഴുകിച്ചൂട്ട് നടത്തുന്ന പൂജാപദ്ധതിയാണ് ദ്വാദശനാമപൂജ എന്നത്.
ഒരാണ്ടിലെ പന്ത്രണ്ട് മാസങ്ങളിലും ഇതോടെ ജീവിതം ഐശ്വര്യപൂർണ്ണമാകും എന്നതാണ് ഫലസിദ്ധി.
സ്വന്തം പ്രവൃത്തികളിലൂടെ അറിഞ്ഞോ അറിയാതെയോ വന്നുചേർന്ന പാപങ്ങൾ മാറി ദേവതാനുഗ്രഹം ലഭിയ്ക്കാൻ കാൽകഴുകിച്ചൂട്ട് ചെയ്താൽ മതി. വിഷ്ണുവിൻ്റെ അനുഗ്രഹം ലഭിച്ചാൽ വ്യാഴം തെളിയും, കർമ്മരംഗത്തെ തടസ്സങ്ങൾ മാറും.
ആചാര്യൻമാർക്ക് ഭക്ഷണവും വസ്ത്രവും ദക്ഷിണയും മധുരപലഹാരവും നൽകി, വിഷ്ണുഭഗവാൻ്റെയും ഗുരുക്കൻമാരുടെയും അനുഗ്രഹത്തിന് പാത്രീഭൂതരാകാൻ, നേരിൽ വരാൻ പറ്റാത്തവർക്കായി, സമർപ്പണങ്ങൾ നൽകുക വഴിയും പങ്കെടുക്കാൻ അവസരമുണ്ട്.
ചാത്തന് പൂജ
വൈകീട്ട് 6.30 മുതൽ
ആചാര്യൻ- കാട്ടുമാടം പ്രവീൺ നമ്പൂതിരിപ്പാട്
കേരളത്തിൻ്റെ തനത് പൂജാപദ്ധതിയാണ് ചാത്തൻപൂജ. ക്ഷിപ്രപ്രസാദിയാണ് ചാത്തൻ.
മുന്നിൽ വരുന്നവനെ വിശ്വസിയ്ക്കുകയും സ്നേഹിയ്ക്കുകയും ചെയ്യുന്ന ചാത്തൻ, ആഗ്രഹങ്ങളെല്ലാം നടത്തിത്തരുന്നവനാണ്.
എത്ര ശ്രമിച്ചിട്ടും നടക്കാത്ത കാര്യങ്ങളെ നടത്തിയെടുക്കാനും നഷ്ടപ്പെട്ടുപോയ നല്ലതായ അവസ്ഥകളെ തിരിച്ചുപിടിക്കാനും ചാത്തൻപൂജ സഹായകമാണ്.
ചിന്തിക്കുന്ന മാത്രയിൽ അനുഗ്രഹം ചൊരിയാൻ കഴിയുന്ന ചാത്തൻ്റെ വരലാഭത്തിനായി ലോകത്തെവിടെനിന്നും സമർപ്പണത്തിലൂടെയും ഈ പൂജകളിൽ സ്വന്തം പങ്ക് ചാത്തനുമുന്നിൽ പ്രദർശിപ്പിക്കാവുന്നതാണ്.
ജനുവരി 27 ചൊവ്വാഴ്ച.
ഭദ്രാപൂജ
(കാളീവിധാനം- ത്രികാലത്തിൽ)
രാവിലെ 6 മണി മുതൽ, ഉച്ചയ്ക്ക് 11.30 മുതൽ, വൈകീട്ട് 6 മണി മുതൽ (ത്രികാലത്തിൽ)
നവമി തിഥി (ഗുപ്തനവരാത്രി, മഹാനന്ദനവമി, മാധ്വനവമി), ഭരണി നക്ഷത്രം.
ആചാര്യൻ- മനോജ് മേച്ചീരി (മലവാരം)
ഗുപ്തനവരാത്രിയുടെ അവസാനനാൾ ആയ നവമിയിലാണ് ഭദ്രാ പൂജ നടക്കുന്നത്.
ആരും അറിയാതെ രഹസ്യമായി നടത്തുന്ന ഉപാസനകളുടെ ദേവതാഭാവം തെളിഞ്ഞനുഗ്രഹമായി നിൽക്കുന്ന ദിവസമാണ്.
അതിമാനുഷിക കഴിവുകൾ നേടാനും സിദ്ധികളിലേയ്ക്കുയരാനും മഹാവിദ്യകളെ സ്വായത്തമാക്കാനും ഈ നാളിലെ ദേവത സഹായിക്കുന്നു.
നേരിൽ വരാതെത്തന്നെ ഈ രഹസ്യസാധകർക്ക് ഈ പൂജകളിലേയ്ക്കുള്ള സമർപ്പണങ്ങളിലൂടെ ദേവതാനുഗ്രഹം നേടിയെടുക്കാവുന്നതാണ്.
ജനുവരി 28 ബുധനാഴ്ച.
ദശമി തിഥി, കാർത്തിക നക്ഷത്രം.
നവഗ്രഹപൂജ (വിശേഷസൂര്യോപാസനയോടുകൂടി)
രാവിലെ 6 മണി മുതൽ 10 മണി വരെ
ആചാര്യൻ- ആശാൻ വിനോദ് ഗുരുക്കൾ
നവഗ്രഹങ്ങളുടെ നായകൻ സൂര്യൻ. ഈ സൂര്യദേവനുള്ള വിശേഷപൂജയാണ് ഇത്. സൂര്യനെ ഗുരുവായി സ്വീകരിച്ച ഹനുമാനെ ഉപാസിക്കുന്ന വിനോദ്ഗുരുക്കളാണ് അപൂർവ്വമായ ഈ പൂജ കളമെഴുതിച്ചെയ്യുന്നത്.
നവഗ്രഹദോഷങ്ങൾ മാറാനും
ശനിദോഷം തീരാനും
കലിപ്പിഴകൾ മാറാനും
വ്യാഴം തെളിയാനും
കർമ്മം തിളങ്ങാനും സർവ്വൈശ്വര്യങ്ങളും നേടാനും ഈ പുജ വിശേഷമാണ്.
നവഗ്രഹങ്ങളുടെ അനുഗ്രഹം നേടാനും
ഈ പുജയിൽ പങ്കാളിയാവാനും സമർപ്പണങ്ങൾ നടത്താവുന്നതാണ്.
ഹനുമാൻപൂജ
നവഗ്രഹപൂജയെത്തുടർന്ന്,
ഹനുമാൻപൂജ.
ആചാര്യൻ- ആശാൻ വിനോദ് ഗുരുക്കൾ
ശനി ബാധിയ്ക്കാത്ത രണ്ടേ രണ്ട് പേരേ ഉള്ളൂ. ശനിയെ തന്ത്രംകൊണ്ട് തോല്പ്പിച്ച ഗണപതിയും ശനിയെ യുദ്ധത്തിൽ തോല്പിച്ച ഹനുമാനും.
യുദ്ധത്തിൽ തോല്പിച്ച് ബന്ധിച്ച ശനിയോട് ഹനുമാൻ ആവശ്യപ്പെട്ടത് ‘എൻ്റെ ഉപാസകരെ ഒരുകാലത്തും തൊട്ടുപോകരുത്’ എന്നാണ്.
അതായത്, ശനി ഏതൊരാളെയും തീർച്ചയായും ഓവിലിട്ടു വലിയ്ക്കുന്ന പത്തൊമ്പത് വർഷം രക്ഷിച്ചെടുക്കാൻ ഹനുമാൻ്റെ അനുഗ്രഹം നേടിയാൽ മതി.
ഹനുമാൻ്റെ അനുഗ്രഹം ലഭിച്ചാൽ അവരെ കലിദോഷവും ബാധിയ്ക്കില്ല.
അത്യപൂർവ്വമായ ഈ പൂജയിലേയ്ക്ക് ഏവരെയും ക്ഷണിയ്ക്കുന്നു.
നേരിൽ എത്തിപ്പെടാൻ പറ്റാത്തവർക്കായി, ഹനുമാനെ പ്രാർത്ഥിച്ച്, സ്വന്തം പ്രശ്നങ്ങൾ സങ്കല്പത്തിൽ ഹനുമാൻ്റെ മുന്നിൽ പറഞ്ഞ്, സമർപ്പണങ്ങൾ ചെയ്യാവുന്നതാണ്.
കളരി അക്ഷരക്കാൽ പ്രയോഗം
ഉച്ചയ്ക്ക് 11.30 മുതൽ
ആചാര്യൻ – വിനോദ് വൈദ്യർ
അക്ഷരങ്ങളെ കളരിക്കളത്തിൽ ചുവടുകളായി എടുത്ത്, കളരിച്ചുവടുകൊണ്ട് വരച്ച്, കളരിദേവതയെ കളത്തിലെത്തിയ്ക്കുന്ന അപൂർവ്വപൂജാവിതാനം. ‘അക്ഷരക്കാൽ’ എന്ന ഈ സമ്പ്രദായം ആദ്യമായി കേരളത്തിൽ പൊതുഇടത്തിൽ അവതരിപ്പിയ്ക്കുകയാണ്.
ഈ ദേവത അനുഗ്രഹമായവർ സൗന്ദര്യത്താൽ തിളങ്ങുന്നവരും പ്രശസ്തരും പാരമ്പര്യകലകളിലും വൈദ്യത്തിലും വിദഗ്ദ്ധരുമാകും.
മൺമറഞ്ഞുപോയ ഈ ദേവതാവിതാനത്തെ തിരിച്ചുപിടിച്ചത് വിനോദ് വൈദ്യർ ആണ്.
നൃത്തവും കളരിയും ഇഷ്ടപ്പെടുന്നവർക്ക് ഈ ദേവതാനുഗ്രഹത്തിനായി നേരിട്ടെത്താൻ പറ്റിയില്ലെങ്കിലും ‘സമർപ്പണങ്ങൾ കളത്തിലേയ്ക്കെ’ന്ന സങ്കല്പത്തിൽ നൽകാവുന്നതാണ്.
കളരി - പ്രയോഗം
വൈകീട്ട് 4 മണി മുതൽ
കളരി – പ്രയോഗം.
ആചാര്യൻ – ആശാൻ വിപിൻ ഗുരുക്കൾ
ജനുവരി 29 വ്യാഴാഴ്ച.
മുത്തനും മുത്തിയ്ക്കും പൂജ
ഏകാദശി തിഥി, ജയ ഏകാദശി, രോഹിണി നക്ഷത്രം.
രാവിലെ 6 മണി മുതൽ 11 മണി വരെ, ഉച്ചയ്ക്ക് 3 മണി മുതൽ (രണ്ടു കാലത്തിൽ)
മുത്തനും മുത്തിയ്ക്കും പൂജ(കൃഷി, സത്സന്താനം)
ആചാര്യൻ- പറയ്ക്കൽ പ്രദീപ് പണിയ
പുണ്യം നേടലാണ് ഏകാദശിവ്രതത്തിൻ്റെ ലക്ഷ്യം. ജയ ഏകാദശിവ്രതത്തിലൂടെ പുണ്യം നേടാമെന്നു മാത്രമല്ല, ഇതുവരെ വന്നുചേർന്ന പാപങ്ങളെല്ലാം തീരുകയും ചെയ്യും.
ഈ ജയ ഏകാദശിക്ക് നടത്തുന്ന പ്രത്യേകപൂജയാണ് മുത്തനും മുത്തിക്കും പൂജ.
കേരളത്തിന്റെ തനത് സമ്പ്രദായത്തിൽ ദ്രാവിഡരീതിയിലുള്ള അതിപുരാതനമായ പൂജാവിധാനമാണ് ഇത്. ഇതിൽ പങ്കെടുക്കുന്നതിലൂടെ, സന്താനസൗഭാഗ്യം സന്താനസൗഖ്യം സന്താനങ്ങൾ സൽസ്വഭാവത്തിലേയ്ക്കുയരൽ എന്നിവ ജീവിതത്തിൽ സംഭവിക്കും.
ഇതിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവരെക്കൂടി ചേർത്തുപിടിക്കാനായി പൂജയിലേക്കുള്ള സമർപ്പണങ്ങൾ നൽകാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.
ജനുവരി 30 വെള്ളിയാഴ്ച.
ദ്വാദശി തിഥി (വിശ്വകർമ്മദിവസം), പ്രദോഷവ്രതം, തിരുവാതിര നക്ഷത്രം,
വിശ്വകർമ്മപൂജ (വിശേഷഗണപതി)
രാവിലെ 6 മണി മുതൽ
ആചാര്യൻ- മുത്തുകൃഷ്ണനാചാരി
വിശ്വകർമ്മ ജയന്തിയിൽനിന്ന് വ്യത്യസ്തമായി, വിശ്വകർമ്മപൂജയാണ് ഇത്. ലോകത്തിലെ പ്രധാനപ്പെട്ട നിർമ്മാണങ്ങളെല്ലാം നിർമ്മിതികളുടെ ദേവനായ വിശ്വകർമ്മാവ് നടത്തിയിട്ടുള്ളത് ഈ ദിവസമാണത്രേ. കലാകാരന്മാർക്കും, കഥാകൃത്തുക്കൾക്കും, ആർക്കിടെക്റ്റുകൾക്കും, എഞ്ചിനീയർമാർക്കുമെല്ലാം തങ്ങൾ വിഭാവനം ചെയ്യുന്ന സൃഷ്ടിയെ അതിന്റെ പരിപൂർണ്ണതയിൽ എത്തിക്കാൻ ഈ പൂജയിൽ പങ്കെടുക്കുക വഴി സാധിക്കുന്നു. തിരക്കുകൾ കൊണ്ടോ, അസാന്നിദ്ധ്യം കൊണ്ടോ നേരിട്ട് ഇതിൽ പങ്കെടുക്കാൻ പറ്റാതെ നിൽക്കുന്ന ഏതൊരു നിർമ്മാണപ്രവർത്തകനും സമർപ്പണത്തിലൂടെ വിശ്വകർമ്മാവിന്റെ അനുഗ്രഹം നേടാനുള്ള വഴി ഒരുക്കിയിട്ടുണ്ട്.
ദേവീപൂജയും നൃത്തവും
വൈകീട്ട് 6 മണി മുതൽ രാത്രി 11.30 വരെ
ആചാര്യാ – വെള്ളഗ അമ്മ, കാട്ടുനായ്ക്കർ
അത്യപൂർവമായി മാത്രം പുറംലോകത്തേക്ക് വരുന്ന ഒരു പൂജാവിതാനമാണ് നൃത്തം ചെയ്തുകൊണ്ട് ദേവിയെ പ്രസാദിപ്പിക്കുന്നതായ ഈ പൂജ. ഓരോ ചുവടിലും സ്വയം ദേവിയായി മാറി, ദേവിതന്നെയാണ് നൃത്തംചെയ്യുന്നതെന്ന് സങ്കല്പിച്ച്, താനും ദേവിയും ഒന്നായി മാറുന്ന നൃത്തപൂജ.
ഏത് ദേവനിലേയ്ക്കുമെത്താൻ ആദ്യം ദേവിയെ പ്രസാദിപ്പിക്കേണ്ടതുണ്ട് എന്നാണ്.
ഒരു ദേവിയെ ഉപാസിച്ചാൽ എന്തെല്ലാം സൗഭാഗ്യങ്ങളാണോ ലഭിക്കുന്നത്, എന്തെല്ലാം ഐശ്വര്യമാണോ ജീവിതത്തിലേക്ക് വരുന്നത് അതെല്ലാം ഈ പൂജയിലൂടെ ലഭ്യമാകും. ധന-ധാന്യ സമൃദ്ധി, ആയുരാരോഗ്യ സൗഖ്യം തുടങ്ങിയ എല്ലാ മഹാഭാഗ്യങ്ങളും ഈ പൂജയിൽ പങ്കെടുക്കുകവഴി ഭക്തരിലേക്ക് എത്തുന്നു. കേരളത്തിൽ ഈ സമയത്ത് ഇല്ലാത്തതും ഇവിടെ വരാൻ പറ്റാത്തതുമായവർക്ക് സമർപ്പണത്തിലൂടെ ഈ പൂജയിൽ ഭാഗമാകുന്നതിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.
ജനുവരി 31 ശനിയാഴ്ച.
ത്രയോദശി തിഥി-ചതുർദശി പ്രദോഷവ്രതം, പുണർതം നക്ഷത്രം.
ദക്ഷിണാമൂർത്തിപൂജ
രാവിലെ 6 മണി മുതൽ
ആചാര്യൻ – വിഷ്ണു ആനന്ദ്
മഹാദേവന്റെ ഗുരുഭാവമാണ് ദക്ഷിണാമൂർത്തി. തെക്കുഭാഗത്തേക്ക് തിരിഞ്ഞിരിക്കുന്ന ഭാവം. ലോകത്തിലുള്ള എല്ലാ അറിവുകളും ദക്ഷിണാമൂർത്തിയിലൂടെ ഭക്തനിലേക്ക് നന്ദികേശൻ വഴി ലഭിക്കുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. വിദ്യാർഥികൾക്ക് ഓർമ്മശക്തി വർദ്ധിക്കാനും, ജ്ഞാനാന്വേഷികൾക്ക് യഥാർത്ഥ അറിവിലേക്ക് തങ്ങളുടെ യാത്രകൾ എത്തിക്കാനും, ഏറ്റവും ഉത്തമനായ ഒരു ഗുരു തനിയിലേക്ക് വന്നുചേരാനും എല്ലാം ഈ ദക്ഷിണാമൂർത്തി പൂജയിൽ പങ്കെടുക്കുക വഴി സാധിക്കും. കേരളത്തിന് പുറത്തോ, ഭാരതത്തിന് പുറത്തോ ഉള്ള ഈ പൂജയിൽ നേരിട്ട് പങ്കെടുക്കാൻ പറ്റാത്തവർക്കായി സമർപ്പണങ്ങളിലൂടെ അവരുടെ പൂജാ സാന്നിധ്യം ഉറപ്പുവരുത്താൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഭൈരവപൂജ
വൈകുന്നേരം 6 മണി മുതൽ
ഭൈരവപൂജ.
ആചാര്യൻ – T V രാമൻപണിക്കർ
ഭയത്തെ ഇല്ലാതാക്കുന്നവൻ ആണ് ഭൈരവൻ.
ഭൈരവനെ ആരാധിക്കുന്നത് ജീവിതത്തിലെ പ്രതിസന്ധികളെ മറികടക്കാൻ സഹായിക്കും.
ശത്രുദോഷ പരിഹാരത്തിനുള്ള പൂജയാണ്. ദുഷ്ടശക്തികളിൽനിന്നും ശത്രുക്കളിൽനിന്നുമുള്ള സംരക്ഷണം ലഭിക്കുന്നു.
രാഹു ദോഷ നിവാരണം സാധിക്കുന്നു.
ജ്യോതിഷ പ്രകാരം രാഹുദോഷമുള്ളവർ ഭൈരവനെ ആരാധിക്കുന്നത് രാഹുദോഷത്തിൻ്റെ കാഠിന്യം കുറയ്ക്കും.
ഭയമുക്തി സംഭവിക്കുന്നു.
മനസ്സിലെ അകാരണമായ ഭയവും ഉത്കണ്ഠയും ഈ പൂജയിലൂടെ ഇല്ലാതാകുന്നു.
ഫെബ്രുവരി 1 ഞായറാഴ്ച.
പൗർണ്ണമി, തൈപ്പൂയ്യം, മാഘപൂർണ്ണിമ, പൂയ്യം നക്ഷത്രം.
മഹാഗണപതിഹോമം
രാവിലെ 6 മണി മുതൽ
ആചാര്യൻ – സൂര്യകാലടി പരമേശ്വരന് നമ്പൂതിരിപ്പാട്
എന്തിലും തടസ്സങ്ങൾ കാണുന്നവർ നിർബന്ധമായും ചെയ്യേണ്ടതാണ് ഗണപതിഹോമം.
ഈ പൂജ നടത്തുന്നതിലൂടെ ആ പ്രദേശത്തെയും, അതിൽ പങ്കെടുക്കുന്ന മനസ്സുകളിലെയും, അതിൽ പങ്കെടുത്ത വ്യക്തികളുടെയുമെല്ലാം കർമ്മവിഘ്നങ്ങൾ മാറും.
വിഘ്നങ്ങൾ മാറൽ, ധനസമ്പാദനം,
പരീക്ഷാവിജയം, ഐശ്വര്യം നേടൽ, ആയുരാരോഗ്യ സൗഖ്യം തുടങ്ങിയവയ്ക്കൊക്കെ ഗണപതിഭഗവാൻ പ്രസാദിക്കേണ്ടതുണ്ട്.
നേരിട്ട് പങ്കെടുക്കാൻ പറ്റാത്തവർക്കായി, ഗണപതിഹോമത്തിലേക്കുള്ള സമർപ്പണങ്ങൾ നൽകാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
ദേവീഭാഗവതവും ലളിതാസഹസ്രനാമയജ്ഞവും ദേവീനാമജപവും
രാവിലെ 11.30 മുതൽ
ആചാര്യൻ – പ്രൊ. ഹരീഷ് ചന്ദ്രശേഖരൻ
കാലത്തെ കാവടിയാട്ടം
രാവിലെ 7.30 ന് തളി ക്ഷേത്രത്തിൽനിന്ന് ആരംഭിക്കുന്നു
സംഘാടനം LMRK രജിത്കുമാർ ആർ
ആണ്ടിയൂട്ട്
രാവിലെ 10.30 മുതൽ 1 മണി വരെ
സംഘാടനം LMRK രജിത്കുമാർ ആർ
കാവടിയാട്ടം
വൈകുന്നേരം 4 മണി മുതൽ
ആചാര്യൻ – സന്ദീപ് നെടുമ്പാൾ
ശ്രീചക്രപൂജ
വൈകുന്നേരം 4 മണി മുതൽ
ആചാര്യൻ – മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരിപ്പാട്
ഭാരതീയ സംസ്കൃതിയുടെ അടിസ്ഥാനം വേദങ്ങളും ലക്ഷ്യം ഈശ്വരസാക്ഷാത്കാരവു മാണല്ലോ.
ഈശ്വരസാക്ഷാത്കാരത്തിനായുള്ള പ്രധാനപ്പെട്ട മൂന്ന് വഴികളാണ്
കർമ്മ – ജ്ഞാന – ഭക്തി മാർഗങ്ങൾ. ഇവയിൽ,
ഭക്തിമാർഗ്ഗം കൂടുതൽ ലളിതമായതിനാൽ സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം കൂടുതൽ പ്രായോഗികമാണെന്ന്
പറയാം.
“സാചാfസ്മിൻ പരമപ്രീതിരൂപാ” [ശ്രീനാരദ ഭക്തി സൂത്രം] ജഗദീശ്വരനിൽ നമുക്കുണ്ടാവുന്ന പ്രീതി അഥവാ സ്നേഹമാണ് ഭക്തിയെന്ന് പറയുന്നത്. ഭഗവത് കഥകളുടെയോ സ്തോത്രങ്ങളുടെയോ ശ്രവണം, കീർത്തനം, സ്മരണം, തൃപ്പാദ സേവനം, പൂജ, വന്ദനം, ഭഗവദ്ദാസനാവുക, സൗഹൃദ ഭാവം, ആത്മ സമർപ്പണം എന്നിവ ഉൾപ്പടുന്ന ഭക്തി യോഗത്തിലെ ഒമ്പതു മാർഗ്ഗങ്ങളും സമഞ്ജസമായി സമ്മേളിപ്പിച്ചു കൊണ്ട് സർവ്വാഭീഷ്ട സിദ്ധിക്കും സർവ്വൈശ്വര്യത്തിനും രാഷ്ട്ര രക്ഷക്കും ലോക ക്ഷേമത്തിനും വേണ്ടി നടത്തുന്ന വിശിഷ്ടമായ ഒരു താന്ത്രിക സപര്യയാണ് ശ്രീമഹാ ശ്രീചക്ര നവാവരണപൂജ .
ആലുവ തന്ത്ര വിദ്യാപീഠം അദ്ധ്യക്ഷനും താന്ത്രികാചാര്യനുമായ ബ്രഹ്മശ്രീ മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ സംഗീതാർച്ചന, നൃത്ത സമർപ്പണം വേദ സൂക്താർച്ചന എന്നിവയോടെയാണ് ശ്രീമഹാ ശ്രീചക്ര പൂജ നടക്കുന്നത്.
പൂജയുടെ ഉപഹാരസമർപ്പണത്തിൻ്റെ ഭാഗമായി നടക്കുന്ന സംഗീതാർച്ചനയിൽ,
ഭാരതീയ സംഗീതലോകത്തെ പരമാചാര്യപ്രമുഖമാരിൽ ഒരാളായ ശ്രീ മുത്തുസ്വാമി ദീക്ഷിതരുടെ ശ്രീ ചക്ര നവാവരണ കൃതികൾ ആലപിക്കുന്നത്
സംഗീത വിദ്വാൻ ബ്രഹ്മശ്രീ കാസർഗോഡ് യോഗീശ ശർമ്മയാണ്.
അഭീഷ്ട കാര്യ സിദ്ധിക്കായി, മഹാശ്രീചക്രനവാവരണപൂജ വഴിപാടായി കഴിക്കണന്നാഗ്രഹിക്കുന്ന ഭക്തജനങ്ങൾ മഹാമഘ നിർവ്വഹണ സമിതിയുമായി ബന്ധപ്പെടേണ്ടതാണ്.
ഫെബ്രുവരി 2 തിങ്കളാഴ്ച.
പ്രഥമ തിഥി, ആയില്യം നക്ഷത്രം,
രാവിലെ 6 മണി മുതൽ
ബ്രഹ്മാവ്, മഹാലക്ഷ്മി, നാവാമുകുന്ദൻ, തളി ശിവൻ, തൃപ്രങ്ങോട്ടപ്പൻ ഇവർക്കുള്ള പൂജകൾ.
ആചാര്യൻ – അരീക്കര സുധീർ നമ്പൂതിരിപ്പാട്
സർപ്പബലി
വൈകുന്നേരം 7 മണി മുതൽ
ആചാര്യൻ – കുളപ്പുറത്ത് നീലകണ്ഠൻ നമ്പൂതിരിപ്പാട്
അഷ്ടനാഗങ്ങളെയും നാഗയക്ഷിയെയും തൃപ്തിപ്പെടുത്തുന്ന വിശേഷപൂജയാണ് സർപ്പബലി.
സർപ്പങ്ങളും നാഗങ്ങളും അനുഗ്രഹമായവർക്ക് സന്താന സൗഭാഗ്യം ഉണ്ടായിരിക്കും,
സത്സന്താനങ്ങളായിരിക്കും ജനിക്കുന്നത്,
ത്വക്‌രോഗങ്ങൾ, ശ്വാസംമുട്ടൽ തുടങ്ങിയ രോഗങ്ങൾ ഇവരെ ബുദ്ധിമുട്ടിയ്ക്കുകയില്ല.
അപകടം, ദുർമ്മരണം എന്നിവ മാറിപ്പോകും.
കേരളത്തിൻ്റെ പ്രത്യേകപൂജാവിതാനത്തിലുള്ള സർപ്പബലിയിൽ നേരിട്ട് പങ്കെടുക്കാൻ പറ്റാത്തവർക്കായി സമർപ്പണ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
ഫെബ്രുവരി 3 ചൊവ്വാഴ്ച.
മകം നക്ഷത്രം, ദ്വിതീയ തിഥി.
പരശുരാമപൂജ
രാവിലെ 6 മണി മുതൽ
ആചാര്യൻ –
ചിരഞ്ജീവിയായ പരശുരാമനെ പൂജിക്കുന്നതിലൂടെ ആയുസ്സും ആരോഗ്യവും വർദ്ധിക്കും.
ശത്രുദോഷങ്ങൾ അകന്നുപോകും.
ബ്രാഹ്മണശാപം ഒഴിയും.
പിതൃദോഷ പരിഹാരത്തിനും ആയോധനകലകളിൽ മികവ് പുലർത്തുന്നതിനും പരശുരാമനെ പ്രാർത്ഥിക്കണം എന്ന് ശാസ്ത്രങ്ങൾ പറയുന്നു.
യോഗീശ്വരപൂജ / യതി പൂജ
രാവിലെ 8.30 മഹാസ്‌നാനത്തിനു ശേഷം
ആചാര്യൻ – കയ്പ്പുഴ നാരായണൻ നമ്പൂതിരിപ്പാട്
യതി എന്നാൽ സന്ന്യാസി. അല്ലെങ്കിൽ, സനാതനധർമ്മത്തിൻ്റെ ഭാഗമായി സർവ്വതും ഉപേക്ഷിച്ച് ധർമ്മത്തിൻ്റെ നിലനില്പിനായി ജീവിക്കുന്ന ആൾ. ഇത്തരം സന്യാസിമാരെ പൂജിക്കുന്ന ചടങ്ങാണ് യതി പൂജ
ധർമ്മത്തെ നയിക്കുന്ന യതി ആചാര്യന്മാരെ പൂജിക്കുമ്പോൾ നമുക്ക് ഗുരുത്വം ജീവിതത്തിൽ സൽമാർഗ ഗതിയും ലഭിക്കും.
ജ്ഞാനികളായ സന്ന്യാസിമാരുടെ പാദപൂജ ചെയ്യുന്നതിലൂടെയും അന്നദാനം നൽകുന്നതിലൂടെയും വ്യക്തികൾക്കും കുടുംബങ്ങൾക്കും സമൂഹത്തിനും അളവില്ലാത്ത പുണ്യം ലഭിക്കും.