ധർമ്മധ്വജ ആരോഹണം (ജനുവരി 19 )
കേരളത്തിന്റെ കുംഭമേളയായ മഹാമാഘ മഹോത്സവത്തിന് ജനുവരി 19 ന് ബഹുമാനപ്പെട്ട കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ കൊടിയുയർത്തും. ഇതിനുള്ള കൊടിയും കൊടിമരവും അങ്ങാടിപ്പുറം ആലിപ്പറമ്പ് കളരിയിൽനിന്ന് ഇന്നു ഘോഷയാത്രയായി എത്തിക്കും. 19 ന് രാവിലെ പതിനൊന്ന് മണിക്കാണ് ഗവർണർ തിരുനാവായയിൽ എത്തുന്നത്. വിവിധ സംസ്ഥാനങ്ങളിലെ സന്യാസിമാർ മാഘ സ്നാനത്തിനായി തിരുനാവായയിൽ എത്തിച്ചേരും.
നവകോടി നാരായണ ജപാർച്ചന (ജനുവരി 19 )
മഹാമാഘത്തിന്റെ ഭാഗമായി ലോക കല്യാണത്തിനും ശ്രേയസ്സിനുമായി നടത്തുന്ന നവകോടി നാരായണ ജപാർച്ചനക്ക് ജനുവരി 19 ന് രാവിലെ 6 30 തിരുനാവായ നാവാമുകുന്ദക്ഷേത്ര പരിസരത്ത് തുടക്കമാകുന്നു. കേരളത്തിലെ ഭാഗവതാചാര്യന്മാർ നാമജപത്തിന് നേതൃത്വം നൽകുന്നു. സംയോജനം: കേരളത്തിലെ ഭാഗവതാചാര്യന്മാരുടെ കൂട്ടായ്മയായിട്ടുള്ള ഭാഗവതയോഗം.
മാഘ സ്‌നാനം(ജനുവരി 19 )
വേദഘോഷത്തോടെയുള്ള മാഘ സ്നാനത്തിന് ജനുവരി 19 ന് രാവിലെ 8 30 ന് തിരുനാവായ ത്രിമൂർത്തി സംഗമഘട്ടിൽ തുടക്കമാകും. വേദഘോഷം ആചാര്യൻ അരുൺ Dr. പ്രഭാകർ ജി യുടെ നേതൃത്വത്തിൽ ഗായത്രി ഗുരുകുലം.
രഥയാത്ര (ജനുവരി 19 മുതൽ)
തിരുനാവായ മണപ്പുറത്തുള്ള ശ്രീ രാജശ്രീ സവിതത്തിലേക്ക് മഹാമേരുവും വഹിച്ചുകൊണ്ടുള്ള രഥയാത്രയ്ക്ക് ജനുവരി 19 ന് രാവിലെ 8.00 മണിക്ക് ഭാരതപുഴയുടെ ഉൽഭവസ്ഥാനമായ ത്രിമൂർത്തി ഹില്ലിൽ തുടക്കമാകും. പൊള്ളാച്ചി കോയമ്പത്തൂർ പാലക്കാട് ഒറ്റപ്പാലം ഷൊർണുർ തൃത്താല കുറ്റിപ്പുറം തുടങ്ങിയ സ്ഥലങ്ങളിലെ ആശ്രമങ്ങളിലൂടെയും ക്ഷേത്രങ്ങളിലൂടെയും സഞ്ചരിച്ച് ജനുവരി 22 ന് ഗണേശജയന്തി ദിനത്തിൽ രഥം തിരുനാവായിൽ എത്തിച്ചേരും. ഭാരതീയ ധർമ്മപ്രചാരസഭ സംയോജിപ്പിക്കുന്ന രഥയാത്രക്ക് ആചാര്യത്വം വഹിക്കുന്നത് യതീശാനന്ദനാഥൻ Dr ശ്രീനാഥ് കാരയാട്ട് ആണ്.
നിള ആരതി (ജനുവരി 19 മുതൽ)
ഭാരതത്തിലെ സമസ്ത തീർത്ഥങ്ങളെയും ആവാഹിച്ച ഭാരതപ്പുഴക്ക് മുമ്പിലെ നിള ആരതിക്ക് ജനുവരി 19 ന് വൈകീട്ട് 6.30 ന് തിരുനാവായ ത്രിമൂർത്തി സംഗമഘട്ടിൽ തുടക്കമാകും. കാശി ദശാശ്വമേധഘാട്ടി ഗംഗ ആരതി നടത്തുന്ന അർച്ചകരാണ് നിളയിലും തീർത്ത പൂജ ചെയ്യുന്നത്. ബ്രഹ്മശ്രീ മോഹൻജിയുടെ ആരതി പൂജയോടെയാണ് ഫെബ്രുവരി 3 വരെ നീണ്ടുനിൽക്കുന്ന നിള ആരതി ആരംഭിക്കുന്നത്. ആരതിയുടെ സംഘാടനം മോഹൻജി ഫൗണ്ടേഷൻ നിർവഹിക്കുന്നു.
ജനുവരി 30
ശാസ്ത്രസംവാദവും പട്ടത്താനവും വിദ്വൽസംഗമങ്ങളും നവയോഗീസംവാദവും നടന്നിരുന്ന, ധാർമ്മിക, സാംസ്കാരിക ഉത്സവമായ മഹാമാഘമഹോത്സവം കാലങ്ങൾക്കുശേഷം തിരിച്ചെത്തുമ്പോൾ പണ്ടത്തെ എല്ലാം പുനർജ്ജനിക്കണമല്ലോ. ജനുവരി 30 ന് ഗുപ്ത വിജയദശമി ദിനത്തിൽ വിദ്യാഭ്യാസപണ്ഡിതരുടെ സംഗമം നടക്കുന്നു.
വിഷയങ്ങൾ: ഗണിതം, ആയുർവ്വേദം, കളരി, ജ്യോതിശ്ശാസ്ത്രം. ജ്ഞാനാന്വേഷികൾക്ക് സ്വാഗതം.