നവകോടി നാരായണ ജപാർച്ചന
നവയോഗികൾ പ്രതിഷ്ഠിച്ചതാണ് തിരുനാവാമുകുന്ദക്ഷേത്രം. 250 വർഷങ്ങൾക്കുശേഷം ആ പഴയ ധാർമ്മികപ്രൗഢിയോടെ മഹാമാഘമഹോത്സവം തിരിച്ചെത്തുമ്പോൾ, ലോകനന്മയ്ക്കായി, നവയോഗികളെ നന്ദിയോടെ സ്മരിച്ച്, ഒൻപത് കോടി ‘ഓം നമോ നാരായണായ’ എന്ന ഭഗവത് നാമത്താൽ മാഘമഹോത്സവപ്പന്തൽ മുഖരിതമാകും. അതായത്, ഇടതടവില്ലാതെ, പ്രഭാതംമുതൽ രാത്രിവരെ അനേകർ ഒരുമിച്ചിരുന്ന് നാരായണനാമം ജപിയ്ക്കും. ഇതിൽ ആർക്കും പങ്കുചേരാം. നേരിട്ട് തിരുനാവായയിൽ എത്തിച്ചേരാൻ കഴിയാത്തവർക്കും ഇതേ സങ്കല്പത്തിൽ ലോകത്തെവിടെയിരുന്നും നാരായണനാമം ജപിച്ച് ഇതിൽ പങ്കാളിയാകാവുന്നതാണ്. നാമജപത്തിൻ്റെ എണ്ണം ഒരു വിഷയമേ അല്ല. ലോകം മുഴുവൻ ഒരേ മനസ്സോടെ അഖണ്ഡനാരായണജപത്തിലേയ്ക്ക്…
ഭാഗവതയോഗം
മഹാ മാഘത്തിന്റെ സംയോജനം നിർവഹിക്കുന്നത് കേരളത്തിലെ ഭാഗവതാചാര്യന്മാരുടെ കൂട്ടായ്മയായ ഭഗവതയോഗമാണ്. യോഗത്തിലെ ആചാര്യന്മാർ ഓരോ ദിവസത്തെയും ജപത്തിനു നേതൃത്വം നൽകും.