Nila Aarathi
നിള ആരതി
ജനുവരി 19 മുതൽ ഫെബ്രുവരി 3 വരെ എല്ലാ ദിവസവും വൈകീട്ട് 6 മണി മുതലാണ് നിള ആരതി നടക്കുന്നത്.
നിളയെ ദേവതയായി കണ്ട് പൂജിക്കാൻ കാരണമുണ്ട്.
മാഘമാസത്തിൽ ഗംഗയുടെ നേതൃത്വത്തിൽ ഭാരതത്തിലെ എല്ലാ ദേവതകളും സാന്നിദ്ധ്യമാകുന്ന പുഴയായി മാറുന്നവളാണ് ഭാരതപ്പുഴ. ഭാരതത്തിൻ്റെ പേരിൽ ഈ രാജ്യത്തുള്ള ഒരേ ഒരു പുണ്യനദിയാണ് ഭാരതപ്പുഴ.
നമ്മുടെ നാട്ടിലെ സർവ്വചരാചരങ്ങൾക്കും അന്നപൂർണ്ണയായി വർത്തിക്കുന്ന ഭാരതപ്പുഴയെ അമ്മയായി ആരാധിയ്ക്കുന്ന വേളയാണ് നിളാ ആരതി.
വാദ്യഘോഷങ്ങളോടെ ഈ മഹാമാഘമഹോത്സവ നാളുകളിലെല്ലാം ഭാരതപ്പുഴയുടെ തീരത്ത് നിളാ ആരതി ഉണ്ടായിരിക്കും.
കാശിയിൽ ഗംഗാ ആരതി നടത്തുന്നവരുടെ നേതൃത്വത്തിലായിരിക്കും നിളാ ആരതി എന്ന ശബ്ദ ദൃശ്യ വിസ്മയം നടക്കുന്നത്.